---
title: "ലഹരിക്ക് മാഹിയിൽ പച്ചക്കൊടി തന്നെ;നടപടി എടുക്കാതെ മുൻസിപ്പൽ അധികൃതർ"
english_title: "Green flag for drunkenness in Mahi; municipal authorities without taking action"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159651/Green flag for drunkenness in Mahi; municipal authorities without taking action"
published_at: "2023-11-05T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547333b184be_IMG-20231105-WA0048.jpg"
keywords: []
---

# ലഹരിക്ക് മാഹിയിൽ പച്ചക്കൊടി തന്നെ;നടപടി എടുക്കാതെ മുൻസിപ്പൽ അധികൃതർ

> **Lead Summary:**  മാഹി : ലഹരി മാഫിയക്കെതിരെ നടപടി എടുക്കാതെ മാഹി മുൻസിപ്പൽ അധികൃതർ. കഴിഞ്ഞ ദിവസം കോപ്പാലത്ത് നിന്ന് ലഹരി ഉല്പന്നങ്ങൾ പിടികൂടിയ കടമണിക്കൂറുകൾക്കകം തുറന്ന് പ്രവർത്തിച്ചു. മൂലക്കടവിലെ രണ്ട് കടകൾ ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്.

## Article Content

 മാഹി : ലഹരി മാഫിയക്കെതിരെ നടപടി എടുക്കാതെ മാഹി മുൻസിപ്പൽ അധികൃതർ. കഴിഞ്ഞ ദിവസം കോപ്പാലത്ത് നിന്ന് ലഹരി ഉല്പന്നങ്ങൾ പിടികൂടിയ കടമണിക്കൂറുകൾക്കകം തുറന്ന് പ്രവർത്തിച്ചു. മൂലക്കടവിലെ രണ്ട് കടകൾ ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്.

എന്നാൽ ഇതിൻ്റെ തൊട്ടടുത്ത മൂന്ന് കടകളിൽ നിന്നും ലഹരി ഉല്പന്നങ്ങൾ പിടികൂടിയെങ്കിലും അവയൊക്കെ തുറന്ന് പ്രവർത്തിക്കുകയും അവിടങ്ങളിൽ ഇപ്പോഴും ലഹരി ഉല്പന്നങ്ങൾ തകൃതിയായി വില്പന നടത്തുകയാണ്.

ലഹരിവില്പന നടത്തുന്ന കടകളുടെ ലൈസൻസുകൾ റദ്ധാക്കുമെന്നാണ് മാഹിയിലെ നിയമം എന്നാൽ ഇതൊക്കെ കാറ്റിൽ പറത്തിയാണ് ഇവിടെ ലഹരിവില്പന നടത്തുന്നത്.പോലീസ് പിടികൂടി മുൻസിപ്പൽ അധികൃതർക്ക് റിപ്പോർട്ട് നല്കിയെങ്കിലും ഇതൊന്നും നടപ്പാക്കാൻ മുൻസിപ്പൽ അധികൃതർക്ക് സാധിക്കുന്നുമില്ല.

ഇത് കോപ്പാലം മാക്കുനിമേഖലയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ഇതിനെതിരെ ഇവിടങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159651/Green flag for drunkenness in Mahi; municipal authorities without taking action)